സന്തോഷ് ട്രോഫി :കേരളത്തിന് ആദ്യ ജയം

single-img
28 January 2014

santhoshസന്തോഷ് ട്രോഫി ദക്ഷിണ മേഖലാ യോഗ്യതാ റൗണ്ടിലെ നിര്‍ണായക മത്സരത്തില്‍ ആന്ധ്രപ്രദേശിനെതിരെ കേരളത്തിന് തകര്‍പ്പന്‍ ജയം.    ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് കേരളത്തിന്റെ ജയം. ആദ്യ മത്സരത്തില്‍ തമിഴ്നാടിനോട് തോറ്റ കേരളം ഫൈനല്‍ റൗണ്ട് യോഗ്യതക്ക് ജയം നിര്‍ണായകമെന്ന നിലയിലാണ് കളിക്കാനിറങ്ങിയത്. പി. ഉസ്മാന്‍ ഇരട്ട ഗോളടിച്ചപ്പോള്‍ ആര്‍. കണ്ണന്‍ മൂന്നാം ഗോള്‍ നേടി.