പെണ്‍തെയ്യത്തിന്റെ കഥ പറയുന്ന ചിത്രമായ ‘ചായില്യം’ ഈ മാസം 31 ന് തിയേറ്ററുകളിലെത്തും

single-img
28 January 2014

chaപെണ്‍തെയ്യത്തിന്റെ കഥ പറയുന്ന ചിത്രമായ ‘ചായില്യം’ എന്ന ചിത്രം ഈ മാസം 31 ന് തിയേറ്ററുകളിലെത്തും. നായകനില്ലാത്ത ഈ ചിത്രത്തില്‍ അനുമോളാണ് നായിക. തെയ്യത്തിന്റെ സങ്കല്പത്തെ ആധാരമാക്കി ഒരു വിധവയുടെ ജീവിതം ആവിഷ്‌കരിക്കുന്നതാണ് ചിത്രം. തെയ്യത്തിന്റെ സങ്കല്പത്തെ ആധാരമാക്കി ഒരു വിധവയുടെ ജീവിതം ആവിഷ്‌കരിക്കുന്നതാണ് ചിത്രം. എം ആര്‍ ഗോപകുമാര്‍, ജിജോയ് പി ആര്‍, ചെമ്പില്‍ അശോകന്‍ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കെ ജി ജയന്‍ ആണ് ഛായാഗ്രഹണം. ഗാനങ്ങള്‍ കുരീപ്പുഴ ശ്രീകുമാറിന്റേതാണ്. 2012ലെ കേരളത്തിന്റെ രാജ്യാന്തര ചലച്ചിത്രമേളയില്‍ ശ്രദ്ധിക്കപ്പെട്ട ചിത്രത്തിലൂടെ മനോജ് കാന മികച്ച നവാഗത സംവിധായകനുള്ള പുരസ്‌കാരം നേടി. മികച്ച കഥയ്ക്കുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരവും ലഭിച്ചു. തിരക്കഥയ്ക്കും സിനിമയ്ക്കും 2013ലെ പത്മരാജന്‍ പുരസ്‌കാരം, ജോണ്‍ എബ്രഹാം ചലച്ചിത്ര പുരസ്‌കാര സമിതിയുടെ പ്രത്യേക പുരസ്‌കാരം എന്നിങ്ങനെ നിരവധി പുരസ്‌ക്കാരങ്ങള്‍ ചായില്യത്തിന് ലഭിച്ചിട്ടുണ്ട്.