വാഹന നികുതി കൂട്ടിയതിനെതിരേ ഓട്ടോ ടാക്‌സി തൊഴിലാളികൾ ചൊവ്വാഴ്‌ച പണിമുടക്കും

single-img
24 January 2014

Mani ബജറ്റില്‍ വാഹന നികുതി കൂട്ടിയതിനെതിരേ ഓട്ടോ ടാക്‌സി തൊഴിലാളികൾ രംഗത്ത് വന്നു . ചൊവ്വാഴ്‌ച ഇവര്‍ പണിമുടക്കാനിരിക്കുകയാണ്‌. പുതിയ ബജറ്റില്‍ ഓട്ടോറിക്ഷകളുടെ നികുതി വര്‍ധിപ്പിച്ചത്‌ വലിയ തിരിച്ചടിയാകുമെന്നാണ്‌ പൊതുവെ ഉള്ള വിലയിരുത്തൽ .ഇതോടെ ടാക്‌സി, ഓട്ടോ നിരക്കുകള്‍ ഇനിയും വര്‍ധിക്കും. അന്തര്‍സംസ്‌ഥാന പെര്‍മിറ്റുള്ള വാഹനങ്ങള്‍ക്ക്‌ സീറ്റൊന്നിന്‌ 1000 രൂപ ത്രൈമാസ നികുതി, 1500 സിസിയില്‍ കൂടുതലുള്ള ടാക്‌സി കാറുകള്‍ക്ക്‌ ലക്ഷ്വറി ടാക്‌സ്, പുഷ്‌ബാക്ക്‌, സ്ലീപ്പര്‍ ബര്‍ത്തുകളുള്ള വാഹനങ്ങളില്‍ നിന്ന്‌ ത്രൈമാസ നികുതി തുടങ്ങിയവയാണ്‌ ബജറ്റ്‌ നിര്‍ദേശം.