ധനമന്ത്രി കെ എം മണി ബജറ്റ് പെട്ടി തുറക്കുമ്പോൾ തലസ്ഥാനം കാത്തിരിക്കുന്നത് എന്തെല്ലാം.

single-img
23 January 2014

അജയ് എസ് കുമാർ

maniതന്റെ 12ാമത്തെ ബജറ്റ് അവതരിപ്പിക്കാനുള്ള അവസാനവട്ട തയാറെടുപ്പിൽ ആണ് ധനമന്ത്രി കെ എം മണി .തെരഞ്ഞെടുപ്പ് വര്‍ഷത്തില്‍ ജനപ്രിയ ബജറ്റ് അവതരിപ്പിച്ച് റെക്കോഡിന് മാറ്റുകൂട്ടാനാണു മന്ത്രിയുടെ ഇപ്പോൾ ഉള്ള ശ്രമം. കടുത്ത സാമ്പത്തിക പ്രതിസന്ധിയാണു സംസ്ഥാനം നേരിടുന്നത്. ഇതിനിടെയാണു ബജറ്റവതരണവും. സാമ്പത്തിക അച്ചടക്ക നടപടികള്‍ അനിവാര്യമായ വേളയുമാണിത്.ലോക്‌സഭാ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ നില്‍ക്കുമ്പോള്‍ നികുതിഭാരം അടിച്ചേല്‍പ്പിക്കാത്ത ബജറ്റാകുമെന്നു പ്രതീക്ഷിക്കാം. എന്നാൽ കേരളം മൊത്തം ധനമന്ത്രിയുടെ ബജറ്റ് അവതരണത്തിന് ആയി കാത്ത് ഇരിക്കുമ്പോൾ തലസ്ഥാനവും ഒരുപാട് പ്രതിക്ഷയിൽ ആണ് എല്ലാതവണ എന്നത് പോലെ ഇപ്പോഴും.വിഴിഞ്ഞം പദ്ധതിയും അതുപോലെ കരമന കളിയിക്കാവിള റോഡ്‌ വികസനവും തന്നെ ആണ് തലസ്ഥാനത്തെ ജനങ്ങൾ വർഷങ്ങൾ ആയി കാത്തിരികുന്ന വികസന പദ്ധതികൾ.വർഷങ്ങൾ ആയി ഇഴഞ്ഞ് പോകുന്ന റോഡ്‌ വികസനം ആണ് കരമന കളിയിക്കാവിള റോഡ്‌ വികസനം.

vizhiപലവിധ തടസങ്ങൾ ആണ് കരമന കളിയിക്കാവിള ഹൈവെ വികസനം നേരിട്ട് കൊണ്ടിരിക്കുന്നത്.ഇതിന് കൂടുതൽ പണം ബജറ്റ്ൽ വകയിരുത്തണം.അതുപോലെ തന്നെ കേന്ദ്ര പരിസ്ഥിതി മന്ത്രാലയം പാരിസ്ഥിക അനുമതി വിഴിഞ്ഞം പദ്ധതിക്ക് നൽകിയത് വഴി തലസ്ഥാനത്തെ ജനങ്ങളുടെ സ്വപ്ന പദ്ധതി ആയ വിഴിഞ്ഞം യാഥാര്‍ത്ഥ്യം ആകാൻ സംസ്ഥാന സർക്കാരിന്റെ ഭാഗത്ത് നിനുള്ള തുടർ നടപടികൾ അവശ്യം ആണ്.സർകാരിന്റെ പ്രധാന വരുമാന മാർഗം ആണ് ടൂറിസം അതിൽ തന്നെ തലസ്ഥാന ജില്ല വഹിക്കുന്ന പങ്ക് ചെറുത് അല്ല. അതുകൊണ്ട് തന്നെ കോവളം ,പൊൻമുടി തുടങ്ങിയ ടൂറിസം മേകലകളിലെ വികസനത്തിന് അവശ്യം ആയ പണം ബജറ്റ്ൽ വക ഇരുത്തണം .ജലഗതാഗതം ആണ് വർഷങ്ങൾ ആയി തലസ്ഥാനത്തെ ജനങ്ങൾ കേൾകുന്ന മറ്റൊരു പദ്ധതി. എന്നാൽ അതിനെ പറ്റി ഉള്ള അവശ്യം ആയ നടപടികൾ ഒന്നും ഇതുവരെ തുടങ്ങിയിട്ടില്ല.പുതിയ ബസ്‌ ടെർമിനൽ വരുന്നത് വഴി തമ്പാനൂർ ന്റെ മുഖച്ചായ തന്നെ മാറുക ആണ് എന്നാൽ അതേസമയം തന്നെ സ്ഥിരം ആയി തമ്പാനൂരിൽ നിലനിൽകുന്ന വെള്ളകെട്ട്ന്റെ പ്രശ്നം എന്നും തലസ്ഥാനത്തെ ജനങ്ങൾക്ക് ഒരു തലവേദന തന്നെ ആണ്.

malinyamഅടുത്തിടെ തമ്പാനൂരിൽ വെള്ള കെട്ട് മാറ്റാൻ വേണ്ടി ചില പദ്ധതികൾ പറയുന്നു എങ്കിലും അത് എത്രെയും വേഗം യാഥാര്‍ത്ഥ്യം ആകേണ്ടത് അത്യാവശ്യം തന്നെ ആണ് അതുകൊണ്ട് തന്നെ അതിന് അവശ്യം ആയ പണവും ബജറ്റ്ൽ അവശ്യം ആണ്.വർഷങ്ങൾ ആയി പരിഹാരം ഇല്ലാത്ത പ്രശനം ആണ് മാലിന്യ സംസ്കരണ വിഷയം.സർക്കാരും നഗരസഭയും തമ്മിൽ കുറ്റം പറച്ചിൽ അല്ലാതെ വേറെ ഒരു മാറ്റവും വർഷം രണ്ട് കഴിഞ്ഞിട്ടും ഇതേ വിഷയത്തിൽ ഉണ്ടായില്ല. മാലിന്യ പ്രശ്നത്തിന് അവശ്യം ആയ നടപടികൾ ഉണ്ടാകാത്തത് ചില്ലറ ഒന്നും അല്ല തലസ്ഥാനത്തെ ജനങ്ങളെ ബാധിച്ചത്.പകർച്ചവ്യാതി ബാധിച് മരിച്ചവരുടെ എണ്ണം കഴിഞ്ഞ വർഷത്തെ കാലും കൂടുതൽ ആയിരുന്നു ഇത്തവണ തലസ്ഥാനത്.നഗരത്തിലെ ദീർഖ സമയം ആയ ഈ അവശ്യം പരിഹാരം ഉണ്ടാകാൻ ധനമന്ത്രിയുടെ ബജറ്റ് പെട്ടിയിൽ നിന്ന് പ്രതിക്ഷിക്കുന്നത്.ഐ ടി ഉൾപെടെ ഒട്ടനവതി വിഷയങ്ങളിൽ ആണ് എല്ലാ തവണയും പോലെ ഇത്തവണയും തലസ്ഥാനം പ്രതിക്ഷിക്കുന്നത്.എന്തായാല്ലും ഇനി എല്ലാം മാണി സാർന്റെ ബജറ്റ് അവധരണത്തിൽ കാണാം.karamana