നൂറു വര്‍ഷമായി തുടരുന്ന ടൈറ്റാനിക് വിവാദത്തിനു ഡി എന്‍ എ പരിശോധനയിലൂടെ പരിസമാപ്തി

single-img
21 January 2014

titanicനൂറുവര്‍ഷമായി തുടരുന്ന ടൈറ്റാനിക് വിവാദത്തിനു ഡി എന്‍ എ പരിശോധന പരിസമാപ്തി കുറിച്ചു. ടൈറ്റാനിക്ക് ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ടതാണെന്ന് അരനൂറ്റാണ്ടോളം അവകാശപ്പെട്ട ഹെലന്‍ ക്രേമര്‍ എന്ന വനിതയുടെ അവകാശവാദമാണ് ഡിഎന്‍എ പരിശോധനയിലൂടെ പൂര്‍ണമായി തെറ്റാണെന്ന് സ്ഥിരീകരിച്ചത്. 1913 ല്‍ ആദ്യയാത്രയില്‍ ടൈറ്റാനിക് കപ്പല്‍ മുങ്ങി കൊല്ലപ്പെട്ടു എന്ന് കരുതുന്ന ലൊറെയ്ന്‍ അലിസണ്‍ എന്ന രണ്ട് വയസുകാരി താനാണെന്ന് അവകാശപ്പെട്ട് 1940 ലാണ് ഹെലന്‍ ക്രേമര്‍ രംഗത്തെത്തിയത്.ടൈറ്റാനിക് പഠന ശാസ്ത്രജ്ഞര്‍ ഉള്‍പ്പെടുന്ന സംഘമാണ് ഈ പ്രശ്നം ഡിഎന്‍എ പരിശോധനയിലൂടെ അവസാനിപ്പിച്ചത്.

ലണ്ടനിലെ ഹഡ്സണ്‍, ബെസ് ദമ്പതികളുടെ രണ്ടു മക്കളില്‍ മൂത്തവളായിരുന്നു ലോറെയ്ന്‍. ദുരന്തത്തില്‍ നിന്ന് ഒരു നാവികനാണ് തന്നെ രക്ഷപ്പെടുത്തിയതെന്നും, ഈ ലണ്ടന്‍ ദമ്പതികളെ ഏല്‍പ്പിക്കുകയായിരുന്നുവെന്നുമാണ് ഇവരുടെ അവകാശവാദം. വളര്‍ത്തച്ഛനോട് ജനന സര്‍ട്ടിഫിക്കറ്റിന് നിര്‍ബന്ധിച്ചപ്പോഴാണത്രെ കഥകള്‍ അറിഞ്ഞതെന്നും അതിനാലാണ് 1940മാത്രം തനിക്ക് അവകാശവാദം ഉന്നയിക്കാന്‍ കഴിഞ്ഞത് ഇവര്‍ പറഞ്ഞിരുന്നു.

എന്നാല്‍ 1992ല്‍ ഇവര്‍ മരിച്ചിട്ടും ഇതില്‍ ഒരു തീര്‍പ്പുണ്ടായില്ല.ഉടമയില്ലാത്ത ലൊറെയ്ന്‍ അലിസണിന്റെ സ്വത്തുകളാണ് ഇവരുടെ ലക്ഷ്യം എന്നായിരുന്നു ഏറ്റവും പ്രതികൂലമായി വാദം. കഴിഞ്ഞ വര്‍ഷം ഇവരുടെ പൗത്രി അവകാശവാദവുമായി രംഗത്ത് എത്തി. അതിനെ തുടര്‍ന്നാണ് ശാസ്ത്രകാരന്‍മാര്‍ ഡിഎന്‍എ പരിശോധന നടത്തിയത്. ഇരു കുടുംബങ്ങളിലെയും രണ്ടു പേരില്‍ നടത്തിയ പരിശോധനയില്‍ വാദം പൂര്‍ണമായി തെറ്റാണെന്ന് സ്ഥിരീകരിക്കപ്പെടുകയാണുണ്ടായത്.