മോഹന്‍ലാലിന്റെ ദൃശ്യം അപകടകരമായ ചിത്രമെന്നു സെന്‍കുമാര്‍ : ഇത്തരം ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ പാടില്ല
20 January 2014
തിയേറ്ററുകളില്‍ സൂപ്പര്‍ ഹിറ്റ് ആയി ഓടിക്കൊണ്ടിരിക്കുന്ന ദൃശ്യം അപകടകരമായ ചിത്രമെന്ന് ജയില്‍ എ ഡി ജി പി സെന്‍കുമാര്‍ . ഒരിക്കലും ഇത്തരം ചിത്രങ്ങള്‍ പ്രോത്സാഹിപ്പിക്കാന്‍ പാടില്ല. ഈ സിനിമ നല്ലതോന്നും പറഞ്ഞു തരുന്നില്ല, എന്നാല്‍ എങ്ങനെ ഒരു കൊലപാതകം മറയ്ക്കാം എന്നാണ് ഈ ചിത്രം പഠിപ്പിക്കുന്നത് സെന്‍കുമാര്‍ തലസ്ഥാനത്ത് നടന്ന ഒരു ചടങ്ങില്‍ പറഞ്ഞു. ചിത്രം കണ്ട് പൊലീസ് ഉന്നതരുമായി ചിത്രം ഉയര്‍ത്തുന്ന പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്തെന്നും സെന്‍കുമാര്‍ പറഞ്ഞു.
അതെ സമയം തിയേറ്ററുകളില്‍ ഈ ചിത്രം കളക്ഷന്‍ റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുകയാണ്.