30 രൂപയ്ക്ക് വിറ്റിരുന്ന തക്കാളിക്ക് ഇപ്പോള്‍ വെറും 30 പൈസ

single-img
16 January 2014

കഴിഞ്ഞമാസം കിലോ30 രൂപയ്ക്ക് വിറ്റിരുന്ന തക്കാളിക്ക് ഇപ്പോള്‍ വെറും 30 പൈസ. ആന്ധ്രപ്രദേശിലെ ചിലയിടങ്ങളിലും ഗ്രാമങ്ങളിലുമാണ് ഈയവസ്ഥ. കടപ്പ ജില്ലയിലെ പ്രധാന ഇടങ്ങളില്‍ 30 മുതല്‍ 90 വരെ പൈസയ്ക്കാണ് കഴിഞ്ഞ ദിവസങ്ങളില്‍ തക്കാളി വില്പന നടന്നത്. കഴിഞ്ഞ മാസം വരെ അമ്പതുരൂപയ്ക്ക് വിറ്റ മേല്‍തരം തക്കാളിക്ക് ഇപ്പോള്‍ മൂന്നരരൂപയേ വിലയുള്ളൂ.ഇക്കുറി ലഭിച്ച സമൃദ്ധമായ കാലവര്‍ഷമാണ് തക്കാളി ഉത്പാദനം കൂടാന്‍ ഇടയാക്കിയത്.എന്നാല്‍, തക്കാളിവിലയിലെ വന്‍ ഇടിവ് കര്‍ഷകര്‍ക്ക് തിരിച്ചടിയായി. ഒരേക്കര്‍ തക്കാളികൃഷിക്ക് 20,000 മുതല്‍ 30,000 രൂപ വരെ കര്‍ഷകര്‍ക്ക് ചെലവാകുന്നുണ്ട്. ഈയവസ്ഥയില്‍ തക്കാളി കൃഷിയിടങ്ങളില്‍നിന്ന് വിപണിയിലെത്തിക്കാനുള്ള പണംകൂടി അവര്‍ക്ക് ലഭിക്കുന്നില്ല. കടപ്പയിലും മറ്റും കര്‍ഷകര്‍ കൃഷിയിടങ്ങളില്‍ത്തന്നെ തക്കാളി ഉപേക്ഷിച്ചു പോകുന്നുമുണ്ട്. കന്നുകാലിക്ക് തീറ്റകൊടുക്കാനും കര്‍ഷകര്‍ ഇപ്പോള്‍ തക്കാളിയാണ് ഉപയോഗിക്കുന്നത്.