ഓസ്‌ട്രേലിയയിൽ ചൂട് പരിധിവിട്ടതോടെ ഓസ്‌ട്രേലിയന്‍ ഓപ്പണിലെ മത്സരങ്ങള്‍ നിര്‍ത്തിവച്ചു

single-img
16 January 2014

autsഓസ്‌ട്രേലിയയിൽ ചൂട് പരിധിവിട്ടതോടെ ഓസ്‌ട്രേലിയന്‍ ഓപ്പണിലെ മത്സരങ്ങള്‍ നിര്‍ത്തിവച്ചു. തുറന്ന കോര്‍ട്ടുകളിലെ മത്സരങ്ങളാണ് നിര്‍ത്തിവച്ചത്. എന്നാൽ അതെ സമയം തന്നെ മേല്‍ക്കൂരയുള്ള റോഡ് ലിവര്‍ അരീനയിലും ഹിസെന്‍സ് അരീനയിലും മത്സരങ്ങള്‍ തുടരുമെന്ന് സംഘാടകര്‍ അറിയിച്ചു.ഒരു കളിക്കാരനും ഒരു ബോള്‍ ബോയും ചൂടില്‍ ബോധരഹിതരായതോടെയാണ് ഉച്ചയോടെ മത്സരം നിര്‍ത്തിവയ്ക്കാന്‍ ടൂര്‍ണമെന്റ് റഫറി നിര്‍ദേശിച്ചത്. വനിതാ വിഭാഗത്തില്‍ മരിയ ഷറപ്പോവയും ഇറ്റലിയുടെ കരിന്‍ നാപ്പും തമ്മിലുള്ള മത്സരം പുരോഗമിക്കുന്നതിനിടെയാണ് ഔദ്യോഗിക അറിയിപ്പ് വന്നത്.. ചൂട് കാരണം വനിതാ മത്സരങ്ങളുടെ രണ്ട്, മൂന്ന് സെറ്റുകള്‍ക്കിടയില്‍ പത്ത് മിനിറ്റ് വിശ്രമം അനുവദിച്ചിരുന്നു.പുരുഷ വിഭാഗത്തില്‍ ജോ വില്‍ഫ്രഡ് സോംഗ-തോമസ് ബെല്ലൂച്ചി മത്സരവും ആന്ദ്രെ സെപ്പി-ഡൊണാള്‍ഡ് യങ് മത്സരവും ചൂട് കാരണം തടസ്സപ്പെട്ടിരുന്നു. ഹിസെന്‍സി അരീനയുടെ മേല്‍ക്കൂ അടച്ചതിനുശേഷമാണ് സോംഗ-ബെല്ലുചി മത്സരം പുനരാരംഭിച്ചത്.