എ എ പി ഇഫക്റ്റ് ഹരിയാനയിലും : കറന്റ് ചാര്‍ജ്ജ് കുത്തനെ കുറച്ചു കൊണ്ട് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം

single-img
16 January 2014

bhupindar sing hooda

ആം ആദ്മി പാര്‍ട്ടിയുടെ ഭരണരീതികളുടെ സ്വാധീനം തൊട്ടടുത്ത സംസ്ഥാനമായ  ഹരിയാനയിലും പ്രതിഫലിച്ചു തുടങ്ങി.ഹരിയാനയിലെ കറന്റ് ചാര്‍ജ്ജ് കുത്തനെ കുറച്ചു കൊണ്ടാണ്  മുഖ്യമന്ത്രി ഭൂപീന്ദര്‍ സിംഗ് ഹൂഡ , എ എ പിയുടെ മാതൃക പിന്തുടര്‍ന്നത്‌.

ആയിരം യൂണിറ്റ് വരെ ഉപയോഗിക്കുന്ന ഗാര്‍ഹിക ഉപയോക്താക്കള്‍ക്ക് ഒരു യൂണിറ്റിന്  ഒരു രൂപ മുപ്പതു പൈസയുടെ ഇളവാണ് പ്രഖ്യാപിച്ചത്. കാര്‍ഷിക ആവശ്യങ്ങള്‍ക്കുള്ള കറന്റ്‌  ചാര്‍ജ്ജ് യൂണിറ്റിന് 25 പൈസയില്‍ നിന്നും നിന്നും പത്തുപൈസയായി കുറച്ചു.മുപ്പത്തിയെട്ട് ലക്ഷത്തോളം വരുന്ന ഗാര്‍ഹിക ഉപയോക്താക്കള്‍ക്കും അഞ്ചര ലക്ഷത്തോളം

കര്‍ഷകര്‍ക്കും ഇതിന്റെ ഗുണം ലഭിക്കും. അതെ സമയം ഈ വര്‍ഷാവസാനം നടക്കാന്‍ പോകുന്ന നിയമസഭ തെരഞ്ഞെടുപ്പു കൂടി മുന്നില്‍ കണ്ടാണ്‌ ഹൂഡ ഇങ്ങനെ ഒരു തീരുമാനം എടുത്തത്‌.