സരബ്ജിത് വധം: വിചാരണ തുടങ്ങി

single-img
9 January 2014

islamabad-deeply-assessing-sarabjit-s-fate-1367268919-7703ഇന്ത്യക്കാരനായ സരബ്ജിത് സിംഗ് വധക്കേസില്‍ ലാഹോര്‍ കോടതിയില്‍ വിചാരണ ആരംഭിച്ചു. ഇന്ത്യക്കാരനായ സരബ്ജിത്തിനെ ലാഹോറിലെ കോട്‌ലാക്പത് ജയിലില്‍ മര്‍ദിച്ചു കൊലപ്പെടുത്തിയ സഹതടവുകാരായ അമര്‍ അഫ്താബ്, മുദാസര്‍ എന്നിവരാണു പ്രതികള്‍. കേസിന്റെ അടുത്തവിചാരണ 16നാണ്.

കഴിഞ്ഞവര്‍ഷം ഏപ്രിലില്‍ പ്രതികള്‍ ക്രൂരമായി മര്‍ദിച്ചതിനെത്തുടര്‍ന്നു തലയോടു തകര്‍ന്ന സരബ്ജിത് മേയിലാണു മരിച്ചത്. സരബ്ജിത്തിന്റെ മരണം ആസൂത്രിതമാണെന്ന് പാക് മനുഷ്യാവകാശ കമ്മീഷന്‍ വ്യക്തമാക്കിയിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തിയ ജുഡീഷല്‍ അന്വേഷണ കമ്മീഷനു മുമ്പാകെ പ്രതികള്‍ കുറ്റസമ്മതം നടത്തി. ബോംബ് സ്‌ഫോടനങ്ങളില്‍ പാക്കിസ്ഥാനികളെ കൊലപ്പെടുത്തിയതിനു പ്രതികാരമായിട്ടാണു സരബ്ജിത്തിനെ ആക്രമിച്ചതെന്നാണു പ്രതികള്‍ മൊഴി നല്കിയത്.