ഗുല്‍ബര്‍ഗ കൂട്ടക്കൊല: നരേന്ദ്രമോദിക്ക് ക്ലീന്‍ചിറ്റ്

single-img
26 December 2013

അലഹബാദ്: 2002 ഗുജറാത്ത് കലാപത്തെ തുടര്‍ന്ന് ഗുജറാത്ത് മുഖ്യമന്ത്രിയും ബി.ജെ.പി.പ്രധാനമന്ത്രി സ്ഥാനാര്‍ഥിയുമായ നരേന്ദ്ര മോദിക്കെതിരെ നല്‍കിയ ഹര്‍ജ്ജി അലഹബാദ് കോടതി തള്ളി.കലാപത്തില്‍ കൊല്ലപ്പെട്ട ജാഫ്രിയുടെ ഭാര്യ ജാക്കിയ ജാഫ്രി സമര്‍പ്പിച്ച ഹര്‍ജ്ജിയാണ് കോടതി വ്യക്തമായ തെളിവിന്റെ അഭാവത്തില്‍ തള്ളിയത്.സാക്കിയ ജാഫ്‌രിയുടെ ഭര്‍ത്താവും കോണ്‍ഗ്രസ് എംപിയുമായ ഇഹ്‌സാന്‍ ജാഫ്‌റിയടക്കം 69 പേര്‍ കലാപത്തിന്റെ ഭാഗമായുള്ള ഗുല്‍ബര്‍ഗ് സൊസൈറ്റി കൂട്ടക്കൊലയില്‍ കൊല്ലപ്പെട്ടിരുന്നു.സാകിയക്ക് വേണമെങ്കില്‍ മേല്‍ക്കോടതിയെ സമീപിക്കാമെന്ന് കോടതി നിര്‍ദേശിച്ചു.മുന്‍പ് മോദിക്ക് ഇതേ വിഷയത്തില്‍ ക്ലീല്‍ ചീട്ട് നല്‍കിയിരുന്നു.