അണ്ടര്‍ 19 ഏഷ്യാ കപ്പില്‍ സഞ്ജു വി. സാംസണ്‍ വൈസ് ക്യാപ്റ്റനാകും

single-img
28 November 2013

Sanjuയുഎഇയില്‍ നടക്കുന്ന അണ്ടര്‍ 19 ഏഷ്യാകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. മഹാരാഷ്ട്ര താരം വിജയ് സോള്‍ ക്യാപ്റ്റനായ ടീമില്‍ മലയാളി താരം സഞ്ജു വി. സാംസണ്‍ ആണ് വൈസ് ക്യാപ്റ്റന്‍. കഴിഞ്ഞ വര്‍ഷത്തെ ഏഷ്യാകപ്പ് ടീമിലും സഞ്ജു ഇടംപിടിച്ചിരുന്നു. ആഭ്യന്തര ക്രിക്കറ്റിലെ മികച്ച പ്രകടനമാണ് സഞ്ജുവിനെ ഉപനായകന്റെ ചുമതലയേല്‍പിക്കാന്‍ അധികൃതരെ പ്രേരിപ്പിച്ചത്. ഗ്രൂപ്പ് എയില്‍ പാക്കിസ്ഥാനും യുഎഇയ്ക്കും നേപ്പാളിനും ഒപ്പമാണ് ഇന്ത്യ. ബംഗ്ലാദേശ്, ശ്രീലങ്ക, അഫ്ഗാനിസ്ഥാന്‍, മലേഷ്യ എന്നീ ടീമുകളാണ് ബി ഗ്രൂപ്പില്‍ ഉള്ളത്. ഡിസംബര്‍ 28 ന് യുഎഇയുമായിട്ടാണ് ഇന്ത്യയുടെ ആദ്യ മത്സരം. 29 നേപ്പാളുമായും 31 ന് പാക്കിസ്ഥാനുമായും ഇന്ത്യന്‍ ടീം ഏറ്റുമുട്ടും. ജനുവരി നാലിന് ഷാര്‍ജയിലാണ് ഫൈനല്‍.