കാഷ്മീരില്‍ അമേരിക്കന്‍ ഇടപെടല്‍; പാക് നിലപാട് ഇന്ത്യ തള്ളി

single-img
20 October 2013

Salman-Khurshid_2കാലങ്ങളായി തുടര്‍ന്നു വന്നുകൊണ്ടിരിക്കുന്ന കാഷ്മീര്‍ പ്രശ്‌നം പരിഹരിക്കുന്നതിന് അമേരിക്ക ഇടപെടണമെന്ന പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ ആവശ്യം ഇന്ത്യ തള്ളി. നിര്‍ദേശം സ്വീകാര്യമല്ലെന്നും കാഷ്മീര്‍ പ്രശ്‌നം ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രശ്‌നമാണെന്ന മുന്‍ നിലപാടില്‍ മാറ്റമില്ലെന്നും വിദേശകാര്യമന്ത്രി സല്‍മാന്‍ ഖുര്‍ഷിദ് പാക് പ്രധാനമന്ത്രിയുടെ നിര്‍ദേശത്തോടു പ്രതികരിച്ചു. അതിര്‍ത്തിയിലെ നിയന്ത്രണരേഖയില്‍ പാക് സൈന്യം ആവര്‍ത്തിച്ചു വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നതില്‍ വിദേശകാര്യമന്ത്രി ആശങ്ക രേഖപ്പെടുത്തി. ഇന്ത്യയുടെ സുരക്ഷയെ വെല്ലുവിളിക്കാനുള്ള ഒരു നടപടിക്കും പാക്കിസ്ഥാന്‍ യുഎസ് സാമ്പത്തിക സഹായം ഉപയോഗിക്കില്ലെന്ന് ഉറപ്പാക്കണം. സിംല കരാറിന്റെ അടിസ്ഥാന ത്തില്‍ കാഷ്മീര്‍ പ്രശ്‌നം പരിഹരിക്കണമെന്നാണ് ഇന്ത്യ ആവശ്യപ്പെടുന്നത്. പ്രശ്‌നത്തില്‍ പുറത്തുനിന്നുള്ള ഒരുതരത്തിലുള്ള ഇടപെടലും സ്വീകാര്യമല്ല. കാഷ്മീര്‍ ഇന്ത്യയുടെ അവിഭാജ്യഘടകമാണ്. അതിനെ ചോദ്യംചെയ്യാന്‍ ഒരു ശക്തിയെയും അനുവദിക്കില്ല. എത്ര ഉന്നതരാണെങ്കിലും ഇതിനെ ചോദ്യംചെയ്യുന്നത് വെറുതെ സമ യംകളയുകയേയുള്ളൂവെന്നും ഖുര്‍ഷിദ് പറഞ്ഞു.