സലിംരാജും കൂട്ടാളികളും ജയില്‍മോചിതരായി

single-img
8 October 2013

3556292205_salimrajവീട്ടമ്മയ്‌ക്കൊപ്പം നാടുവിട്ടെത്തിയ യുവാവിനെ നടുറോഡില്‍ തടഞ്ഞുനിര്‍ത്തി മര്‍ദിക്കുകയും തട്ടികൊണ്ടുപോകാന്‍ ശ്രമിക്കുകയും ചെയ്ത കേസില്‍ അറസ്റ്റിലായ മുഖ്യമന്ത്രിയുടെ മുന്‍ഗണ്‍മാന്‍ സലിംരാജുള്‍പ്പെടെയുള്ള പ്രതികള്‍ ജയില്‍മോചിതരായി. കോഴിക്കോട് ജില്ലാ പ്രിന്‍സിപ്പല്‍ ആന്‍ഡ് സെഷന്‍സ് കോടതി ശനിയാഴ്ച ഇവര്‍ക്കു ജാമ്യം അനുവദിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് ഇന്നലെ വൈകുന്നേരം നാലോടെ പ്രതികള്‍ പുറത്തിറങ്ങിയത്. കോടതിയില്‍നിന്ന് ഉത്തരവ് വരാന്‍ വൈകിയതു മൂലമാണു മോചനം ഇന്നലത്തേക്കു മാറ്റിയത്. സലിംരാജിനെക്കൂടാതെ ഓച്ചിറ വലിയകുളങ്ങര സ്വദേശികളായ റിജോ ഇബ്രാഹിം കുട്ടി(28), സത്താര്‍ (38), കരുനാഗപ്പള്ളി ഇര്‍ഷാദ് (24), മേമന സ്വദേശികളായ ജുനൈദ്(30), ഷംനാദ് (29), സിദ്ദീഖ് (37) എന്നിവരാണു കേസിലെ പ്രതികള്‍.