സലീം രാജിന് സര്‍ക്കാര്‍ വഴിവിട്ട സഹായം ചെയ്തിട്ടില്ലെന്ന് തിരുവഞ്ചൂര്‍

single-img
2 October 2013

thiruvanchoor-radhakrishnan-ministerഭൂമിയിടപാട് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാനായിരുന്ന സലീം രാജിന് സര്‍ക്കാര്‍ വഴിവിട്ട ഒരു സഹായവും ചെയ്തിട്ടില്ലെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. അവിഹിതമായി ആര്‍ക്കെങ്കിലും സഹായം ചെയ്താല്‍ മാത്രമേ അത് തെറ്റാവുകയുള്ളു. പൊതുപ്രവര്‍ത്തകന്‍ എന്ന നിലയില്‍ തനിക്ക് ധാരാളം സുഹൃത്തുക്കളുണ്ട്. വായില്‍ പ്ലാസ്റ്ററൊട്ടിച്ച് നടക്കാന്‍ തന്നെ കിട്ടില്ല. വ്യവഹാര ദല്ലാള്‍ ടി.ജി.നന്ദകുമാറുമായുള്ള ബന്ധത്തെക്കുറിച്ചുള്ള ചോദ്യത്തിന് മന്ത്രി ഇത്തരത്തില്‍ മറുപടി പറഞ്ഞത്. എന്‍എസ്എസില്‍ തന്റെ കാര്യം പറയാന്‍ ദൂതനെ വിടേണ്ട കാര്യമില്ലെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.