ചുരുളഴിയുന്നത് ഞട്ടിപ്പിക്കുന്ന വിവരങ്ങള്‍; സലീംരാജിന് തീവ്രവാദ, ഹവാല ബന്ധം

single-img
12 September 2013

Salimrajമുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാനും സോളാര്‍ മകസില്‍ ആരോപണ വിധേയനുമായ സലീം രാജിന് തീവ്രവാദ, ഹവാല ബന്ധമെന്ന് രഹസ്യാന്വെഷണ സംഘത്തിന് വയക്തമായ വിവരം കിട്ടിയതായി സൂചന. ഇതിനെക്കുറിച്ച് രഹസ്യാന്വേഷണ വിഭാഗം അന്വേഷണം തുടങ്ങി. കൊല്ലം ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന മതമൗലികവാദ സംഘടനയുമായി സലീം രാജിന് ബന്ധമുണ്‌ടെന്ന് വ്യക്തമായിട്ടുണ്ട്. ഇക്കാര്യത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്താന്‍ കോഴിക്കോട് ചേവായൂര്‍ പോലീസ് ഇന്നു കൊല്ലത്തേക്ക് പോകും.

ബുധനാഴ്ച സലീമിന്റെ ജാമ്യത്തിനായി കോടതിയില്‍ ഹവാല ഇടപാടുകാരന്‍ അബ്ദുള്‍ മജീദ് എത്തിയതോടെയാണ് രഹസ്യാന്വേഷണ വിഭാഗം അന്വേഷണം തുടങ്ങിയത്. പോലീസിലെ ചിലര്‍ സലീമിനെ സഹായിച്ചിട്ടുണ്‌ടെന്നും പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായി. ആഴ്ചകള്‍ക്ക് മുന്‍പ് തന്നെ സലീം കോഴിക്കോട്ടെത്തിയെന്നും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇയാള്‍ക്കൊപ്പം കഴിഞ്ഞ ദിവസം അറസ്റ്റിലായവര്‍ക്കും തീവ്രവാദ ബന്ധമുണ്‌ടെന്നാണ് ലഭിക്കുന്ന സൂചന. സുഹൃത്തിന്റെ ഭാര്യയുടെ കാമുകനെ റോഡിലിട്ട് മര്‍ദിച്ച കേസിലാണ് കഴിഞ്ഞ ദിവസം സലീം രാജ് അടക്കമുള്ളവര്‍ റിമാന്‍ഡിലായത്. ഇതിനിടെ സലീം രാജിനെതിരെ കോഴിക്കോട് കോടഞ്ചേരിയില്‍ മറ്റൊരു പരാതി കൂടി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പിടിയിലാവുമ്പോള്‍ സലീമിന് ഒപ്പമുണ്ടായിരുന്ന ഓച്ചിറ സ്വദേശി റിജോയ്ക്ക് എതിരെ 2007ല്‍ കോടഞ്ചേരി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. തുടര്‍ന്ന് കുന്ദമംഗലത്ത് വച്ച് റിജോയെ പിടികൂടുമ്പോള്‍ കൂടെയുണ്ടായിരുന്ന രണ്ടു പേര്‍ ഓടി രക്ഷപെട്ടു. ഇതിലൊരാള്‍ സലീം രാജാണെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന് കിട്ടിയിരിക്കുന്ന വിവരം.