സലീം രാജ് വലിയ പുള്ളിതന്നെ; ജാമ്യത്തിന് വേണ്ടി ഹവാലകാരന്‍ രംഗത്ത്

single-img
11 September 2013

3556292205_salimrajസംസ്ഥാനത്ത് ഈയിടെ വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്ന വ്യക്തിയാരെന്നു ചോദിച്ചാല്‍ നിസംശയം പറയാം, മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാനായ സലീംരാജാണെന്ന്. അതു ശരിവയ്ക്കുന്ന തരത്തിലാണ് ിപ്പോഴത്തെ കാര്യങ്ങളുടെ പോക്കും. യുവാവിനെയും യുവതിയെയും തട്ടികൊണ്ടുപോകാന്‍ ശ്രമിച്ച കേസില്‍ അറസ്റ്റിലായ സലീം രാജിന്റെ ജാമ്യത്തിന് വേണ്ടി രംഗത്തെത്തിയത് ഹവാല ഇടപാടു കേസിലെ പ്രതി. 2006-ല്‍ രാജ്യത്തേക്ക് 336 കോടിയുടെ ഹവാലപ്പണം കടത്തിയ കേസിലെ മുഖ്യപ്രതിയും കോഴിക്കോട് സ്വദേശിയുമായ അബ്ദുള്‍ മജീദാണ് കോടതി പരിസരത്ത് സലിമിന്റെ അഭിഭാഷകരുടെ ഒപ്പമുണ്ടായിരുന്നത്. സലീമിന്റെ ബന്ധുക്കളും ഒപ്പമുണ്ടായിരുന്നു. 336 കോടിയുടെ ഹവാല കേസില്‍ കഴിഞ്ഞയാഴ്ച കൊച്ചിയിലെ ഇന്‍കം ടാക്‌സ് ട്രൈബ്യൂണല്‍ അബ്ദുള്‍ മജീദിനോട് 200 കോടി രൂപ പിഴയടക്കാന്‍ വിധിച്ചിരുന്നു. കസ്റ്റംസും എന്‍ഫോഴ്‌സമെന്റ് വിഭാഗങ്ങളും മജീദിനെതിരെ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അതേസമയം സലീം രാജ് ഉള്‍പ്പടെ ഏഴു പേരുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി ഇന്നത്തേക്ക് മാറ്റിയിരിക്കുകയാണ്.