ഇടുക്കി ചീയപ്പാറയില്‍ വന്‍ പ്രകൃതി ദുരന്തം

single-img
5 August 2013

CHEEYAPPARAഇടുക്കി നേര്യമംഗലത്തിനു സമീപം ചീയപ്പാറയില്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരുന്നവര്‍ ഉള്‍പ്പടെയുള്ളവരുടെ മുകളിലേക്ക് മലയിടിഞ്ഞ് വീണ് അഞ്ചു പേര്‍ മരിച്ചതായി അനൗദ്യോഗിക റിപ്പോര്‍ട്ട്. ദുരന്തത്തില്‍ മൂന്നു പേര്‍ മരിച്ചതായി നേരത്തെ സ്ഥിരീകരിച്ചു. കനത്ത ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് ചീയപ്പാറ വെള്ളചാട്ടത്തിനു സമീപമുള്ള മലയുടെ ഒരുഭാഗം തകര്‍ന്നു വീഴുകയായിരുന്നു. വെള്ളചാട്ടത്തിനു സമീപം പാര്‍ക്കു ചെയ്തിരുന്ന മൂന്നുവാഹനങ്ങള്‍ കൊക്കയിലേക്ക് ഒലിച്ചുപോയതായി സ്ഥീരീകരിച്ചു. തഹസീല്‍ദാരുടെ ജീപ്പ്, ടവേര, വാഗണ്‍ ആര്‍ എന്നീ വാഹനങ്ങളാണ് മലവെള്ളപാച്ചിലില്‍ പെട്ടത്. മരിച്ചവരില്‍ ഒരാള്‍ തഹസീല്‍ദാരുടെ ജീപ്പിന്റെ ഡ്രൈവറാണ്. കൊക്കയിലേക്ക് ഒലിച്ചുപോയ വാഹനങ്ങളില്‍ ആളുകള്‍ ഉണ്‌ടോയെന്ന കാര്യത്തില്‍ വ്യക്തതയില്ല. അതേസമയം. രക്ഷാപ്രവര്‍ത്തകരും, സ്ഥലതെത്തിയവരും ഉള്‍പ്പടെ 30ഓളം പേര്‍ മണ്ണിനടിയില്‍ കുടുങ്ങികിടക്കുന്നതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. പത്തോളം പേരെ രക്ഷപ്പെടുത്തിയതായാണ് റിപ്പോര്‍ട്ട്. 150 മീറ്ററോളം നീളത്തില്‍ മലയിടിഞ്ഞതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ചീയപ്പാറയില്‍ എത്തിയ രണ്ടുവിദേശികളും അപകടത്തില്‍പെട്ടതായി സൂചന ഉണ്ട്.