ഋഷിരാജ് സിംഗിന്റെ മിന്നല്‍ പരിശോധന: ഡ്രൈവിംഗ് സ്‌കൂള്‍ പൂട്ടിച്ചു

single-img
2 July 2013

Rishi-Raj-Singhട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഋഷിരാജ് സിംഗിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ മിന്നല്‍ പരിശോധന നടത്തി. പരിശോധനയില്‍ അടിസ്ഥാന പരിശീലന സൗകര്യമില്ലെന്നു കണെ്ടത്തിയ നഗരത്തിലെ ഡ്രൈവിംഗ് സ്‌കൂള്‍ പൂട്ടാന്‍ കമ്മീഷണര്‍ ഉത്തരവു നല്‍കി. മറ്റു ഡ്രൈവിംഗ് സ്‌കൂളുകളില്‍ പരിശോധന നടത്തി ഉടന്‍ റിപ്പോര്‍ട്ടു സമര്‍പ്പിക്കാന്‍ അദ്ദേഹം ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കി. പരിശീലനാര്‍ഥികള്‍ക്കുള്ള ക്ലാസ്‌റൂമുകള്‍, സിഗ്നല്‍ പഠിക്കാനുള്ള സംവിധാനങ്ങള്‍, ഡ്രൈവിംഗ് പരിശീലനത്തിനുള്ള മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ ഇല്ലെന്നു കണെ്ടത്തിയതിനെതുടര്‍ന്നായിരുന്നു ഡ്രൈവിംഗ് സ്‌കൂള്‍ പൂട്ടിയത്.