സനാവുള്ളയെ ബന്ധുക്കള്‍ സന്ദര്‍ശിക്കും

single-img
7 May 2013

ജയിലുനുള്ളില്‍ സഹതടവുകാരുടെ മര്‍ദ്ദനമേറ്റ് ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുന്ന പാകിസ്ഥാന്‍ പൗരന്‍ സനാവുള്ള രഞ്ജായിയെ സന്ദര്‍ശിക്കാന്‍ ബന്ധുക്കള്‍ക്ക് അനുമതി ലഭിച്ചു. ചണ്ഡീഗഡിലെ പിജിഐ ആശുപത്രിയില്‍ കഴിയുന്ന സനാവുള്ളയുടെ നില മാറ്റമില്ലാതെ തുടരുകയാണ്. രണ്ട് ബന്ധുക്കള്‍ക്കാണ് ആശുപത്രിയിലെത്തി അദേഹത്തെ കാണാന്‍ വിസ ലഭിച്ചത്. അവര്‍ ചൊവ്വാഴ്ച തന്നെ ആശുപത്രിയിലെത്തും എന്നാണ് വിവരം. പാകിസ്ഥാന്‍ സ്ഥാനപതി സനാവുള്ളയെ സന്ദര്‍ശിച്ചിരുന്നു.

ജമ്മു കാശ്മീരിലെ കോട്ട് ഭല്‍വല്‍ ജയിലില്‍ വിനോദ് കുമാര്‍ എന്ന സഹതടവുകാരനാണ് പികാക്‌സ് കൊണ്ട് സനാവുള്ളയെ ആക്രമിച്ച് പരുക്കേല്‍പ്പിച്ചത്. തലയ്ക്ക് ഗുരുതരമായി മുറിവേറ്റ സനാവുള്ള ഇപ്പോഴും അബോധാവസ്ഥയിലാണ്.