സരബ്ജിതിന്റെ മൃതദേഹം പഞ്ചാബിലെത്തിച്ചു

single-img
2 May 2013

Sarabjithപാകിസ്ഥാനില്‍ കൊല്ലപ്പെട്ട സരബ്ജിതിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം ലാഹോര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനത്തില്‍ ഇന്നലെ രാത്രി അമൃത്‌സറിലെ രാജസാന്‍സി വിമാനത്താവളത്തിലെത്തിച്ചു. പഞ്ചാബ് ഉപമുഖ്യമന്ത്രി സുഖ്ബിര്‍സിംഗ് ബാദല്‍, കേന്ദ്ര സഹമന്ത്രി പ്രണീത് കൗര്‍ എന്നിവര്‍ മൃതദേഹം ഏറ്റുവാങ്ങാന്‍ വിമാ നത്താവളത്തിലെത്തിയിരുന്നു. ഇന്ത്യന്‍ ഹൈക്കമ്മീഷനിലെ രണ്ട് ഉദ്യോഗസ്ഥര്‍ മൃതദേഹത്തെ അനുഗമിച്ചു. മൃതദേഹം സര്‍ക്കാര്‍ ആശുപ ത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ശേഷം ഇന്ന് ഹെലികോപ്റ്ററില്‍ സ്വദേശമായ ബിഖിവിന്ദിലെത്തിച്ച് ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിക്കും.

26ന് രാവിലെ അതീവ സുരക്ഷാ സെല്ലില്‍നിന്നു സഹതടവുകാര്‍ക്കൊപ്പം സരബ്ജിതിനെ വെളിയില്‍ കൊണ്ടുവന്നപ്പോള്‍ ആറുപേര്‍ചേര്‍ന്ന് ഇഷ്ടികകൊണ്ടു തലയ്ക്ക് ഇടിക്കുകയായിരു ന്നു.തുടര്‍ന്ന് ജയിലിനുള്ളിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെങ്കിലും നില വഷളായതിനെത്തുടര്‍ന്ന് ആംബുലന്‍സില്‍ ജിന്ന ആശുപത്രിയിച്ചു. തലച്ചോറിനേറ്റ ക്ഷതത്തെത്തുടര്‍ന്ന് ബോധം വീണെ്ടടുക്കാത്തതിനാല്‍ ഡോക്ട ര്‍മാര്‍ സരബ്ജിതിന് അടിയന്തര ശസ്ത്രക്രിയ നടത്തിയിരുന്നില്ല.