സരബ്ജിത്തിന്റെ മൃതദേഹം ഇന്ത്യയ്ക്കു കൈമാറും

single-img
2 May 2013

islamabad-deeply-assessing-sarabjit-s-fate-1367268919-7703പാക് ജയിലില്‍ സഹതടവുകാരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട സരബ്ജിത്ത് സിംഗിന്റെ മൃതദേഹം ഇന്ത്യയിലെത്തിക്കാമെന്ന് പാക് സര്‍ക്കാര്‍ സമ്മതിച്ചു. പാക് വിദേശകാര്യമന്ത്രാലയം ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയത്തെ അറിയിച്ചതാണ് ഇക്കാര്യം. സരബ്ജിത്തിന്റെ മൃതദേഹം ഇന്ത്യയ്ക്കു കൈമാറണമെന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം നേരത്തെ പാക്കിസ്ഥാനോട് ആവശ്യപ്പെട്ടിരുന്നു. കോടതിയുടെ അനുമതിയോടെ മാത്രമേ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാക്കാനാകൂ എന്നാണ് പാക് മന്ത്രാലയം അറിയിച്ചിരുന്നത്.