സരബ്ജിത്ത് സിംഗ് യാത്രയായി

single-img
2 May 2013

sarabjeet Singhപാകിസ്ഥാനിലെ ജയിലില്‍ സഹതടവുകാരുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍ മരണത്തോടു മല്ലടിക്കുകയായിരുന്ന ഇന്ത്യന്‍ പൗരന്‍ സരബ്ജിത്ത് സിംഗ് (49) മരിച്ചു. ലാഹോറിലെ ജിന്നാ ആശുപത്രിയില്‍ പ്രാദേശിക സമയം വ്യാഴാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു അന്ത്യം. കഴിഞ്ഞ രണ്ടു ദിവസമായി സരബ്ജിത്ത് സിംഗ് മസ്തിഷ്‌ക മരണം സംഭവിച്ച നിലയിലായിരുന്നു. സരബ്ജിത്തിന്റെ ചികിത്സയുടെ ചുമതല വഹിച്ചിരുന്ന മെഡിക്കല്‍ ബോര്‍ഡിന്റെ തലവനാണ് മരണം സ്ഥിരീകരിച്ചത്. മരണവിവരം ഇന്ത്യന്‍ കോണ്‍സുലേറ്റിലേക്ക് ടെലിഫോണില്‍ വിളിച്ച് അറിയിക്കുകയായിരുന്നു. സഹതടവുകാരുടെ ആക്രമണത്തില്‍ തലയ്ക്കു ഗുരുതരമായി പരിക്കേറ്റ നിലയിലാണ് സരബ്ജിത്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഏപ്രില്‍ 26നായിരുന്നു സംഭവം. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തിയിരുന്നത്. കോട് ലഖ്പത്ത് ജയിലിലായിരുന്നു കഴിഞ്ഞ 22 വര്‍ഷമായി സരബ്ജിത്ത് സിംഗ് തടവില്‍ കഴിഞ്ഞിരുന്നത്.