പോപ്പുലര്‍ ഫ്രണ്ടിന്റെ കേന്ദ്രത്തില്‍ റെയിഡ്; മാരകായുധങ്ങള്‍ പിടിച്ചെടുത്തു

single-img
23 April 2013

kannur_map1

പോപ്പുലര്‍ ഫ്രണ്ടിന്റെ ആയുധ പരിശീലന കേന്ദ്രത്തില്‍ പോലീസ് റെയിഡില്‍ മാരകായുധങ്ങള്‍ പിടിച്ചെടുത്തു. രഹസ്യ വിവരത്തെ തുടര്‍ന്നാണ് ജില്ല പൊലീസ് മേധാവികളുടെ നേതൃത്വത്തിലുള്ള വന്‍ സംഘം കണ്ണൂര്‍ നാറാത്തുള്ള കേന്ദ്രം വളഞ്ഞത്. വാളുകള്‍, ബോംബുകള്‍ വെടിമരുന്ന് തുടങ്ങിയവ ഇവിടെനിന്നു പിടിച്ചെടുത്തു. ബോംബുകള്‍ക്കും ആയുധങ്ങള്‍ക്കും പുറമേ നിരവിധി ദേശ വിരുദ്ധ ലഘുലേഖകളും, ഇറാന്‍ പൗരന്മാരുടെ അടക്കമുള്ള തിരിച്ചറിയല്‍ കാര്‍ഡുകളും ഇവിടുന്ന് പിടിച്ചെടുത്തിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് 21 പേരെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. അന്യ സംസ്ഥാനങ്ങളില്‍നിന്നുവരെ നിരവധിപേര്‍ ഇവിടെ വന്ന് പരിശീലനം നേടിയതായി പൊലീസ് പറഞ്ഞു.ഒഴിഞ്ഞ പറമ്പിലാണ് ഈ കേന്ദ്രം സ്ഥിതിചെയ്തിരുന്നത്.