നഴ്‌സുമാരുടെ ശമ്പളം വര്‍ദ്ധിപ്പിക്കുന്നു

single-img
16 April 2013

സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെ ശമ്പളം വര്‍ദ്ധിപ്പിച്ചു. 2013 ജനുവരി ഒന്നു മുതല്‍ മുന്‍കാല പ്രാബല്യത്തോടു കൂടി 25 -35 ശതമാനം വരെയാണ് ശമ്പളം വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. നൂറിലേറെ കിടക്കകളുള്ള വലിയ ആശുപത്രികളിലെ നഴ്‌സുമാര്‍ക്ക് 12,916 രൂപ അടിസ്ഥാന ശമ്പളം ലഭിക്കും. നഴ്‌സുമാരുടെ ശമ്പള പരിഷ്‌കരണത്തിന് ബലരാമന്‍ കമ്മീഷന്‍ നല്‍കിയ റിപ്പോര്‍ട്ട് പരിഗണിച്ച് സ്വകാര്യ ആശുപത്രി മാനേജ്‌മെന്റ് അസോസിയോഷനും സംസ്ഥാന തൊഴില്‍ വകുപ്പും നടത്തിയ ചര്‍ച്ചയിലാണ് ശമ്പള വര്‍ദ്ധനവ് സംബന്ധിച്ച് തീരുമാനമായത്.

ഇരുപതു കിടക്കകളുള്ള ആശുപത്രകളില്‍ 25 ശതമാനം ശമ്പള വര്‍ദ്ധനവ് ലഭിക്കും. 21 മുതല്‍ 100 കിടക്കകള്‍ വരെയുള്ള ആശുപത്രികളില്‍ 31 ശതമാനവും നൂറിനു മുകളില്‍ കിടക്കകളുള്ള ആശുപത്രികളില്‍ 35ശതമാനവുമാണ് ശമ്പളം വര്‍ദ്ധിക്കുക.