നിതാഖത്ത് നിയമം യഥാര്‍ത്ഥ തൊഴിലാളികളെ ബാധിക്കില്ല: സല്‍മാന്‍ ഖുര്‍ഷിത്

single-img
15 April 2013

Salman-Khurshid_2ഗള്‍ഫ് മേഖലകളില്‍ നടപ്പാക്കുന്ന നിതാഖത്തു നിയമം യഥാര്‍ത്ഥ തൊഴിലാളികളെ ബാധിക്കില്ലെന്നു കേന്ദ്ര വിദേശകാര്യ മന്ത്രി സന്‍മാന്‍ ഖുര്‍ഷിത്. നിയമ വിരുദ്ധമായി ഗള്‍ഫ് മേഖലകളില്‍ എത്തിയവരെയാണ് പുതിയ നിയമം പ്രതികൂലമായി ബാധിക്കുകയൊള്ളു. നിയമാനുസൃതമായി കുടിയേറിയവരെ നിതാഖത്ത് സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. നാലു ദിവസത്തെ സന്ദര്‍ശനത്തിനായി ജര്‍മനിയിലെത്തിയ വിദേശകാര്യ മന്ത്രി ബെര്‍ളിനില്‍ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു. ഇന്ത്യക്കാരായ തൊഴിലാളികള്‍ സൗദിയിലെ സാമ്പത്തിക മേഖലയെ കാര്യമായി സഹായിക്കുന്നുണ്ട് . ഇത് അവിടുത്തെ ഭരണകുടത്തിന് അറിയാമെന്നും ഖുര്‍ഷിത് പറഞ്ഞു. പുതിയ നിയമം പ്രധാനമായും ബംഗ്ലാദേശ് പാക്കിസ്ഥാന്‍, ഫിലിപ്പീന്‍സ് എന്നീ രാജ്യക്കാരെയാണ് ബാധിക്കുക എന്നും സല്‍മാന്‍ ഖുര്‍ഷിത് അഭിപ്രായപ്പെട്ടു.