സെവാഗില്ലാതെ ഡെവിള്‍സ്

single-img
3 April 2013

കൊല്‍ക്കത്ത : ആറാമത് ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ആദ്യ മത്സരത്തിന് ഡല്‍ഹി ഡെയര്‍ഡെവിള്‍സ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ ഇന്ന് ഈഡന്‍ ഗാര്‍ഡന്‍സില്‍ നേരിടും. ഓപ്പണിങ്ങില്‍ സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ വിരേന്ദര്‍ സെവാഗ് ഇല്ലാതെയാണ് ഡല്‍ഹി ടീം ഇറങ്ങുന്നത്. പുറം വേദന കാരണമാണ് ടീമിന്റെ മുന്‍ ക്യാപ്റ്റന്‍ കൂടിയായ സെവാഗ് കളിക്കാത്തത്. കെവിന്‍ പീറ്റേഴ്‌സണ്‍, ജെസ്സി റൈഡര്‍, മോര്‍ണി മോര്‍ക്കല്‍ എന്നിവരുടെ അഭാവം കൊണ്ടു തന്നെ വിഷമിക്കുന്ന ഡെയര്‍ ഡെവിള്‍സിനു കൂടുതല്‍ തലവേദന നല്‍കുന്നതായി സെവാഗിന്റെ പരുക്ക്. കെവിന്‍ പീറ്റേഴ്‌സണിനു പരുക്കാണ് പ്രശ്‌നമെങ്കില്‍ ടൂര്‍ണമെന്റിനു ദിവസങ്ങള്‍ക്കു മുന്‍പ് ന്യൂസിലാന്‍ഡില്‍ വച്ച് മര്‍ദ്ദനത്തിനിരയായ ജെസ്സി റൈഡര്‍ സാരമായ പരുക്കുകളുമായി ആശുപത്രി കിടക്കയിലാണ്. കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയ ബൗളര്‍ക്കുള്ള പര്‍പ്പിള്‍ ക്യാപ് നേടി മോര്‍ണി മോര്‍ക്കല്‍ ദക്ഷിണാഫ്രിക്കയില്‍ ആഭ്യന്തര ക്രിക്കറ്റില്‍ റാം സ്ലം ട്വന്റി ട്വന്റി ടൂര്‍ണമെന്റില്‍ സെമിയില്‍ കടന്ന ടൈറ്റാന്‍ ടീമില്‍ അംഗമായതാണ് ഡല്‍ഹിക്കു വേണ്ടി ആദ്യ മത്സരത്തില്‍ നിന്ന് വിട്ടു നില്‍ക്കാന്‍ കാരണമായത്.