ഹസാരെയുടെ ജനതന്ത്രയാത്ര തുടങ്ങി

single-img
1 April 2013

anna-hazareഅഴിമതിക്കെതിരേ പോരാട്ടം നടത്തുന്ന ഗാന്ധിയന്‍ അന്നാ ഹസാരെയുടെ ജനതന്ത്രയാത്ര അമൃതസറില്‍ നിന്നാരംഭിച്ചു. കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യുപിഎ സര്‍ക്കാരിനെതിരേ നടത്തുന്ന പ്രക്ഷോഭത്തില്‍ ഹസാരെയെ ഒരു ചെറുസംഘം പ്രവര്‍ത്തകരും പിന്തുടരുന്നുണ്ട്. ജാലിയന്‍വാലാബാഗ് രക്തസാക്ഷികള്‍ക്കുവേണ്ടി ആദരാഞ്ജലി അര്‍പ്പിച്ച ഹസാരെ, ദുര്‍ജൈന മന്ദിറിലും സുവര്‍ണക്ഷേത്രത്തിലും പ്രാര്‍ഥന നടത്തിയ ശേഷമാണ് ജനതന്ത്രയാത്ര ആരംഭിച്ചത്. ജാലിയന്‍വാലാബാഗിനു മുന്നില്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത അന്നാഹസാരെയ്‌ക്കൊപ്പം മുന്‍ കരസേന മേധാവി വി.കെ. സിംഗുമുണ്ടായിരുന്നു.