മിയാമി ഓപ്പണ്‍ : ഷറപ്പോവ-സെറീന, മുറെ-ഫെറര്‍ ഫെനല്‍

single-img
30 March 2013

മിയാമി ഓപ്പണ്‍ ടെന്നീസ് വനിതാ ഫൈനലില്‍ റഷ്യയുടെ മരിയ റപ്പോവയും അമേരിക്കയുടെ സെറീന വില്യംസും കിരീടത്തിനായി ഏറ്റുമുട്ടും. പുരുഷ ഫൈനലില്‍ ബ്രിട്ടന്റെ ആന്‍ഡി മുറെയ്ക്ക് സ്പാനിഷ് താരം ഡേവിഡ് ഫെറര്‍ ആണ് എതിരാളി. 

ലോക രണ്ടാം നമ്പര്‍ താരമായ ഷറപ്പോവ മുന്‍ ലോക ഒന്നാം നമ്പര്‍ താരമായ യെലേന യാങ്കോവിച്ചിനെ 6-2, 6-1 സ്‌കോറിനു തറ പറ്റിച്ചു. ഒന്നാം നമ്പര്‍ താരമായ സെറീന പോളണ്ടിന്റെ അഗ്നിയേസ്‌ക റാഡ്വാന്‍കയെ 6-0,6-3 ന് മുട്ടുകുത്തിച്ചു. അഞ്ചു തവണ മിയാമി ഡബ്ലുടിഎ കിരീടം സെറീന സ്വന്തമാക്കിയിട്ടുണ്ട്. ഇത്തവണ കിരീടം നേടാനായാല്‍ ഒരു ടൂര്‍ണ്ണമെന്റ് ആറു തവണ നേടുന്ന നാലാമത്തെ വനിതയാകും. ഷറപ്പോവ മിയാമി ഓപ്പണിന്റെ ഫൈനലില്‍ ഇത് അഞ്ചാം തവണയാണ് എത്തുന്നത്. ഒരിക്കല്‍ പാേലും ഇവിടെ കിരീടമുയര്‍ത്താന്‍ കഴിഞ്ഞിട്ടില്ല.


സെമിയില്‍ ആന്‍ഡി മുറെ ഫ്രാന്‍സിന്റെ റിച്ചാര്‍ഡ് ഗാസ്‌ക്വെയെ ആണ് വീഴ്ത്തിയത്. സ്‌കോര്‍ : 6-7, 6-1, 6-2.. ഡേവിഡ് ഫെറര്‍ ജര്‍മനിയുടെ ടോമി ഹാസിനെ തോല്‍പ്പിച്ചു.സ്‌കോര്‍ 4-6,6-2,6-3. ലോക ഒന്നാം നമ്പര്‍ താരം നൊവാക് ദ്യോകോവിച്ചിനെ അട്ടിമറിച്ച് സെമിലെത്തിയ താരമാണ് ടോമി ഹാസ്.