ഇന്ത്യയുടെ നടപടി രാജ്യാന്തര നിയമങ്ങളുടെ ലംഘനമെന്നു യൂറോപ്യന്‍ യൂണിയന്‍

single-img
20 March 2013

Catherine Ashton 2009കടല്‍ക്കൊലപാതകകേസുമായി ബന്ധപ്പെട്ട് ഇറ്റാലിയന്‍ സ്ഥാനപതിയുടെ സഞ്ചാരസ്വാതന്ത്ര്യം നിഷേധിക്കുന്ന ഇന്ത്യയുടെ നിലപാടിനെതിരേ യൂറോപ്യന്‍യൂണിയന്‍ രംഗത്ത്. ഇന്ത്യയുടെ നടപടി രാജ്യാന്തര നിയമങ്ങളുടെ ലംഘനമാണെന്നും നിലപാടു തിരുത്തേണ്ടിവരുമെന്നും യൂറോപ്യന്‍ യൂണിയന്‍ വിദേശകാര്യ നയകാര്യമേധാവി കാതറീന ആഷ്‌തോണ്‍ മുന്നറിയിപ്പു നല്കി. സ്ഥാനപതി ഡാനിയേല മന്‍ചീനിക്കു നയതന്ത്രപ്രതിനിധിക്കുള്ള പരിരക്ഷ അവകാശപ്പെടാനാവില്ലെന്ന സുപ്രീംകോടതിവിധിയെ ആശങ്കയോടെയാണു കാണുന്നത്. നയതന്ത്ര ബന്ധങ്ങള്‍ സംബന്ധിച്ച നിയമങ്ങള്‍ പുറപ്പെടുവിച്ച 1961 ലെ വിയന്ന കണ്‍വന്‍ഷനിലെ ധാരണകള്‍ അംഗീകരിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണെന്നും അവര്‍ പറഞ്ഞു.