സ്മാര്‍ട്ട് ഫോണുകള്‍ക്കിടയില്‍ താരമാകാന്‍ ഗാലക്‌സി എസ്4

single-img
15 March 2013

ടച്ച് സ്‌ക്രീനില്‍ ഒഴുകിപ്പരക്കുന്ന വിരലുകള്‍ക്ക് അല്പം വിശ്രമം നല്‍കുകയാണോ ദക്ഷിണ കൊറിയന്‍ കമ്പനിയായ സാംസങിന്റെ ലക്ഷ്യമിട്ടതെന്ന് വ്യക്തമല്ല. എന്നാല്‍ അവരുടെ ഏറ്റവും പുതിയ സൃഷ്ടിയായ ഗാലക്‌സി എസ് 4 ഉപഭോക്താവിന്റെ കൈവിരലുകളെ അധികം തളര്‍ത്തില്ല. സ്‌ക്രീനില്‍ തൊടേണ്ട ആവശ്യമില്ല. കണ്ണുകള്‍ കൊണ്ടും കൈവിരലുകളുടെ പതിയെയുള്ള ചലനം കൊണ്ടും ഗാലക്‌സി എസ്4 നിയന്ത്രിക്കാം. സ്മാര്‍ട്ട്‌ഫോണ്‍ രംഗത്തെ മുഖ്യ എതിരാളിയായ ആപ്പിളിനു ഭീഷണി ഉയര്‍ത്തിക്കൊണ്ടാണ് സാംസങ് ഗാലക്‌സി എസ്4 അവതരിപ്പിച്ചിരിക്കുന്നത്. അതും കമ്പനിയുടെ സ്മാര്‍ട്ട്‌ഫോണുകളുടെ ചരിത്രത്തിലാദ്യമായി അമേരിക്കയില്‍ വച്ചാണ് പുതിയ ഗാലക്‌സിയെ ലോകത്തിനു മുന്നില്‍ സാംസങ് അവതരിപ്പിച്ചത്.

ഗാലക്‌സി എസ്4 ന്റെ സ്‌ക്രീനിനു അഞ്ച് ഇഞ്ച് വലിപ്പമാണ്

 

ഉള്ളത്. എച്ച്ഡി അമോല്‍ഡ് ഡി

സ്‌പ്ലേയുടെ റെസല്യൂഷന്‍ 1920×1080 പിക്‌സല്‍ ആണ്. 130 ഗ്രാം തൂക്കം മാത്രമുള്ള എസ്4 ന്റെ കനം 7.9 മില്ലീ മീറ്ററാണ്. ഗാലക്‌സി എസ്3 യെ അപേക്ഷിച്ച് ഇത് കുറവാണ്. 13 മെഗാപിക്‌സല്‍ ക്യാമറയാണ് മറ്റൊരു പ്രത്യേകത

. 1.9 GHz ക്വാര്‍ഡ് കോര്‍ പ്രോസസര്‍ ആണ് എസ്4 നു കരുത്തു പകരുന്നത്. 1.6GHz ഒക്ട കോര്‍ പ്രോസസറും ഉപയോഗിക്കുന്നുണ്ട്. ആന്‍്‌ഡ്രോയിഡ് 4.2.2. ആണ് ഓപ്പറേറ്റിങ് സിസ്റ്റം

.