ഫ്രാന്‍സിസ് ഒന്നാമന്‍ പുതിയ പാപ്പ

single-img
14 March 2013

pope-francis-2അര്‍ജന്റീനയില്‍ നിന്നുള്ള കര്‍ദിനാള്‍ ഹോര്‍ഗെ മാരിയോ ബെര്‍ഗോളിയോ ആണ് കത്തോലിക്കാ സഭയുടെ 266-ാമത്തെ മാര്‍പാപ്പ. അദ്ദേഹം ഫ്രാന്‍സിസ് എന്ന പേരു സ്വീകരിച്ചു. ലാറ്റിന്‍ അമേരിക്കയില്‍ നിന്നുള്ള ആദ്യത്തെ മാര്‍പാപ്പയായ ഇദ്ദേഹത്തിന്റെ കുടുംബം ഇറ്റലിയില്‍ നിന്നു അര്‍ജന്റീനയില്‍ കുടിയേറിയതാണ്. 76 വയസുള്ള ഇദ്ദേഹം ഈശോസഭയില്‍ നിന്നുള്ള ആദ്യത്തെ മാര്‍പാപ്പയുമാണ്. സ്ഥാനത്യാഗം ചെയ്ത ബനഡിക്ട് പതിനാറാമന്റെ പിന്‍ഗാമിയെ കര്‍ദിനാള്‍മാരുടെ കോണ്‍ക്ലേവിന്റെ രണ്ടാം ദിവസം സായാഹ്‌നത്തിലാണു തെരഞ്ഞെടുത്തത്. രാത്രി റോമന്‍ സമയം 7.10നു തെരഞ്ഞെടുപ്പു വിവരമറിയിച്ച് സിസ്റ്റൈന്‍ ചാപ്പലിന്റെ ചിമ്മിനിയില്‍ നിന്നു വെളുത്ത പുക അന്തരീക്ഷത്തിലേക്കുയര്‍ന്നു. സെന്റ് പീറ്റേഴ്‌സ് ബസിലിക്കായ്ക്കു മുന്നിലെ ചത്വരത്തില്‍ തടിച്ചു കൂടിയ വിശ്വാസി സഹസ്രങ്ങള്‍ ആവേശപൂര്‍വം ആഹ്ലാദാരവം മുഴക്കി. അപ്പോഴേക്കും വത്തിക്കാനിലെയും റോമാനഗരത്തിലെയും ദേവാലയ മണികള്‍ മുഴങ്ങി.