ഓഹരി വിപണി ഇടിഞ്ഞു

single-img
28 February 2013

കേന്ദ്ര പൊതു ബജറ്റ് ഓഹരി വിപണിയെ നിരാശപ്പെടുത്തി. ഇതിന്റെ ഫലമായി വിപണി കനത്ത തകര്‍ച്ച രേഖപ്പെടുത്തി. ബിഎസ്ഇ സെന്‍സെക്‌സ 190 പോയിന്റ് ഇടിഞ്ഞ് 18,961 പോയിന്റിലും ദേശീയ ഓഹരി സൂചിക നിഫ്റ്റി65 പോയിന്റ് താഴ്ന്ന് 5,732 പോയിന്റുലുമെത്തി. ബജറ്റ് അവതരണ ദിവസമായതിനാല്‍ മികച്ച പ്രതികരണമാണ് ഓഹരി വിപണിയില്‍ രാവിലെ ലഭിച്ചത്. സെന്‍സെക്‌സ് 165 പോയിന്റ് മുന്നേറി 19,317 പോയിന്റിലെത്തിയിരുന്നു. നിഫ്റ്റിയും 51 പോയിന്റിന്റെ നേട്ടം ഉണ്ടാക്കി 5,848 പോയിന്റിലെത്തി. എന്നാല്‍ ബജറ്റിന്റെ പൂര്‍ണ്ണ വിവരങ്ങള്‍ എത്തിയതോടെ വിപണി താഴേയ്ക്കു പോയി.