ബണ്ടി ചോര്‍ പൂനെയില്‍ പിടിയില്‍

single-img
26 January 2013

ഹൈടെക്‌ മോഷണങ്ങളിലൂടെ കുപ്രസിദ്ധനായ ബണ്ടി ചോര്‍ എന്ന ദേവേന്ദര്‍ സിങ്‌ പോലീസ്‌ പിടിയിലായതായി സൂചന. മഹാരാഷ്ട്രയിലെ പൂനെയില്‍ ബണ്ടി അറസ്റ്റിലായെന്നാണ്‌ വിവരം ലഭിച്ചിരിക്കുന്നത്‌. കേരള പോലീസ്‌ പൂനെയിലേയ്‌ക്ക്‌ തിരിച്ചു.
പൂനെയിലെ ഒരു ഹോട്ടലില്‍ മുറിയെടുക്കാന്‍ ചെന്നപ്പോള്‍ ബണ്ടിയെ ചിലര്‍ തിരിച്ചറിയുകയും കേരള പോലീസിനെ വിവരം അറിയിക്കുകയും ചെയ്‌തതായാണ്‌ റിപ്പോര്‍ട്ട്‌. കേരള പോലീസ്‌ അറിയിച്ചതിനെത്തുടര്‍ന്ന്‌ പൂനെ പോലീസ്‌ ഇയാളെ അറസ്‌റ്റ്‌ ചെയ്യുകയായിരുന്നു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.