ധോണി ട്വന്റി20 ക്യാപ്റ്റന്‍സി ഒഴിയണം: ദ്രാവിഡ്

single-img
11 January 2013

dravidevarthaമഹേന്ദ്രസിംഗ് ധോണി ട്വന്റി-20യുടെ നായകസ്ഥാനത്തുനിന്നുമാറി ടെസ്റ്റില്‍ നായകനായി തുടരണമെന്ന് മുന്‍ ഇന്ത്യന്‍ നായകന്‍ രാഹുല്‍ ദ്രാവിഡ്. ഇന്ത്യയെ ടെസ്റ്റില്‍ നയിക്കാന്‍ ഏറ്റവും യോഗ്യനായ മനുഷ്യന്‍ ധോണിയാണെന്നാണ് ഇന്ത്യന്‍ ക്രിക്കറ്റിലെ വന്‍മതില്‍ വിശേഷിപ്പിച്ചത്. ശോഭകെടുന്നതിനുമുമ്പേ ട്വന്റി-20യുടെ നായകസ്ഥാനം ഒഴിയണമെന്നും ദ്രാവിഡ് പറഞ്ഞു. ടെസ്റ്റില്‍ ഇന്ത്യയെ നയിക്കുന്നതിന് ഏറ്റവും കഴിവുള്ള വ്യക്തിയാണ്. കൂടാതെ ട്വന്റി-20യില്‍ ഇന്ത്യയുടെയും ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ നായകസ്ഥാനത്തുനിന്നുമാറണമെന്നും അദ്ദേഹം പറഞ്ഞു.