ഡല്‍ഹി കൂട്ടമാനഭംഗം ; രഹസ്യ വിചാരണ വേണം

single-img
7 January 2013

delhi-gangrape_accused-295

കൂട്ടമാനഭംഗത്തിനിരയായി പെണ്‍കുട്ടി മരിച്ച കേസില്‍ രഹസ്യ വിചാരണ നടത്തണമെന്ന് കോടതി. കേസിന്റെ വിചാരണ നടക്കുന്ന ഡല്‍ഹി സാകേത് മെട്രൊപൊളിറ്റന്‍ മജിസ്‌ട്രേറ്റ് ആണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്. വിചാരണയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മാധ്യമങ്ങള്‍ക്ക് കൊടുക്കുന്നതിന് വിലക്കുണ്ട്. പ്രോസിക്യൂട്ടര്‍ക്കും പ്രതിഭാഗം അഭിഭാഷകര്‍ക്കും മാത്രമാണ് വിചാരണ നടക്കുന്നിടത്തേയ്ക്ക്് പ്രവേശിക്കാന്‍ അനുമതിയുള്ളത്.

കേസില്‍ കുറ്റം ചാര്‍ത്തിയ അഞ്ച് പ്രതികളെയും ഇന്ന് കോടതിയില്‍ ഹാജരാക്കിയിരുന്നു.