സ്വര്‍ണത്തിന് വില കുറഞ്ഞു

single-img
4 January 2013

4630685905084f0a6ce660സ്വര്‍ണത്തിന് ആഭ്യന്തര വിപണിയില്‍ വില കുറഞ്ഞു. പവന് 320 കുറഞ്ഞ് 22,800 രൂപയായി. ഗ്രാമിന് 40 രൂപ കുറവില്‍ 2850 നാണ് വ്യാപാരം നടക്കുന്നത്. അന്താരാഷ്ട്ര വിപണിയിലെ വില കുറഞ്ഞതാണ് മാറ്റത്തിന് കാരണം.

ഇന്നലെ 160 രൂപ കൂടി പവന് 23,120 രൂപയായിരുന്നു. കഴിഞ്ഞ ഒരാഴ്ചയായി സ്വര്‍ണ്ണവില ചാഞ്ചാട്ടം തുടരുകയാണ്.