സി. ഷംസുദ്ദീന്‍ ഐസിസി അമ്പയര്‍ പാനലില്‍

single-img
3 January 2013

International-Cricket-Council-Rules-and-regulationsഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സില്‍ പുതിയതായി എലൈറ്റ് പാനലിലേയ്ക്ക് തെരഞ്ഞെടുത്ത അഞ്ച് തേര്‍ഡ് അമ്പയര്‍മാരായി ഇന്ത്യയില്‍ നിന്ന് ഒരാള്‍ മാത്രം. ഹൈദരാബാദ് സ്വദേശിയായ സി.ഷംസുദ്ദീന്‍ ആണ് ഐസിസി പട്ടികയില്‍ സ്ഥാനം പിടിച്ചത്.

കഴിഞ്ഞ മാസം നടന്ന ഇന്ത്യ- ഇംഗ്ലണ്ട് ട്വന്റി ട്വന്റി മത്സരത്തിലാണ് അദേഹം ആദ്യമായി ഇന്റര്‍നാഷണല്‍ തലത്തില്‍ കളി നിയന്ത്രിച്ചത്. അതിനു ശേഷം ഇന്ത്യയും പാകിസ്ഥാനും ഏറ്റുമുട്ടിയ ട്വന്റി ട്വന്റിയിലും ഷംസുദ്ദീന്‍ അമ്പയറിങ് നടത്തി.

അതത് രാജ്യത്തെ ക്രിക്കറ്റ് ബോര്‍ഡ് നാമനിര്‍ദ്ദേശം ചെയ്യുകയും ഐസിസി അക്രഡിറ്റേഷന്‍ ഉള്ളവരെയുമാണ് എലൈറ്റ് പാനല്‍ അമ്പയര്‍മാരാക്കുന്നത്.