ബി.ജെ.പി നേതാക്കള്‍ക്ക് പ്രധാനമന്ത്രിയുടെ വിരുന്ന്

single-img
17 November 2012

പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിന്‌ മുന്നോടിയായി ബിജെപി നേതാക്കള്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ്‌ ഇന്ന്‌ അത്താഴ വിരുന്ന്‌ നല്‍കും. ലോക്‌സഭയിലെയും രാജ്യസഭയിലെയും പ്രതിപക്ഷ നേതാക്കളായ സുഷ്‌മ സ്വരാജ്‌, അരുണ്‍ ജെയ്‌റ്റ്ലി, മുതിര്‍ന്ന ബിജെപി നേതാവ്‌ എല്‍.കെ അദ്വാനി എന്നിവര്‍ക്കാണ്‌ രാത്രി എട്ടുമണിക്ക്‌ വിരുന്ന്‌ ഒരുക്കുന്നത്‌.അവസാന നിമിഷം പ്രതിപക്ഷ നേതാക്കള്‍ പിന്‍വലിഞ്ഞില്ലെങ്കില്‍ വിരുന്നും ചര്‍ച്ചയും നടക്കും.പ്രതിപക്ഷ എതിര്‍പ്പിനെ തണുപ്പിക്കാനാണ്‌ മന്‍മോഹന്‍ സിങ് പ്രതിപക്ഷ നേതാക്കൾക്ക് വിരുന്ന് ഒരുക്കുന്നതെന്ന് കരുതുന്നു.