സരബ്ജിത്ത് വീണ്ടും ദയാഹര്‍ജി നല്‍കും

single-img
11 November 2012

വധശിക്ഷയ്ക്കു വിധിക്കപ്പെട്ട് ലാഹോറിലെ കോട് ലാക്പത് ജയിലില്‍ കഴിയുന്ന ഇന്ത്യക്കാരന്‍ സരബ്ജിത്ത് സിംഗ് പാക് പ്രസിഡന്റ് സര്‍ദാരിക്ക് ദയാഹര്‍ജി നല്‍കും. പാക് നഗരങ്ങളില്‍ 1990കളില്‍ ബോംബ് സ്‌ഫോടനം നടത്തിയെന്നാണ് സരബ്ജിത്തിന്റെ പേരിലുള്ള കേസ്. സ്‌ഫോടനങ്ങളില്‍ 14 പേര്‍ കൊല്ലപ്പെട്ടു.നേരത്തെയും സരബ്ജിത്തിനു വേണ്ടി ദയാഹര്‍ജികള്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഇന്നലെ സരബ്ജിത്തിന്റെ അഭിഭാഷകന്‍ ജയിലിലെത്തി അദ്ദേഹത്തെ സന്ദര്‍ശിച്ച് പുതിയ ഹര്‍ജിയില്‍ ഒപ്പിട്ടുവാങ്ങി.