യുഎസില്‍ വീണ്ടും കൊടുങ്കാറ്റ് ഭീഷണി

single-img
8 November 2012

സാന്‍ഡി ചുഴലിക്കൊടുങ്കാറ്റിന്റെ കെടുതിയില്‍നിന്നു കരകയറിവരുന്ന ന്യൂയോര്‍ക്ക് നഗരം പുതിയ കൊടുങ്കാറ്റിനെ നേരിടാന്‍ തയാറെടുപ്പു തുടങ്ങി. പാര്‍ക്കുകളും ബീച്ചുകളും അടച്ചിടാന്‍ ന്യൂയോര്‍ക്ക് മേയര്‍ മൈക്കല്‍ ബ്ലൂംബര്‍ഗ് ഉത്തരവിട്ടു. താഴ്ന്ന പ്രദേശങ്ങളില്‍നിന്ന് ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കും. ന്യൂയോര്‍ക്കിലെയും ന്യൂജേഴ്‌സിയിലെ തീരനഗരങ്ങളിലെയും നഴ്‌സിംഗ് ഹോമുകളില്‍ നിന്ന് മുന്‍കരുതലെന്ന നിലയില്‍ അന്തേവാസികളെ ഒഴിപ്പിച്ചുമാറ്റാന്‍ നിര്‍ദേശിച്ചു. ന്യൂയോര്‍ക്ക് മേഖലയിലെ 770 വിമാന സര്‍വീസുകള്‍ റദ്ദാക്കി.സാന്‍ഡി ചുഴലിക്കാറ്റ് ന്യൂയോര്‍ക്കും ന്യൂജേഴ്‌സിയും ഉള്‍പ്പെടെ യുഎസിന്റെ വടക്കുകിഴക്കന്‍ പ്രദേശങ്ങളില്‍ കനത്ത നാശം വിതയ്ക്കുകയുണ്ടായി. 120 പേര്‍ കൊല്ലപ്പെട്ടു.