സാന്‍ഡി ക്ഷയിക്കുന്നു; മരണം 59

single-img
1 November 2012

യുഎസിന്റെ വടക്കുകിഴക്കന്‍ മേഖലയില്‍ കനത്ത നാശം വിതയ്ക്കുകയും 59 പേരുടെ ജീവന്‍ അപഹരിക്കുകയും ചെയ്ത സാന്‍ഡി ചുഴലിക്കൊടുങ്കാറ്റ് ദുര്‍ബലമായി. ന്യൂയോര്‍ക്ക് ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ജനജീവിതം സാധാരണനിലയിലേക്ക് മടങ്ങിവരുകയാണ്. ന്യൂജേഴ്‌സി, ന്യൂയോര്‍ക്ക് സ്റ്റേറ്റുകളിലാണ് സാന്‍ഡി ഏറെ നാശം വിതച്ചത്. ന്യൂജേഴ്‌സിയില്‍ ഇന്ത്യക്കാര്‍ ഉള്‍പ്പെടെ നിരവധിപ്പേരെ സുരക്ഷിത മേഖലകളിലേക്ക് ഒഴിപ്പിച്ചുമാറ്റേണ്ടിവന്നു. കൊടുങ്കാറ്റ് മൂലമുള്ള സാമ്പത്തിക നഷ്ടം 2,000 കോടി ഡോളര്‍ കവിയുമെന്നാണു പ്രാഥമിക നിഗമനം. ഇതിനു പുറമേ ബിസിനസ് സ്ഥാപനങ്ങള്‍ക്ക് വന്ന നഷ്ടം 3,000 കോടി ഡോളര്‍ വരും. കൊടുങ്കാറ്റിനെത്തുടര്‍ന്ന് കനത്ത മഴയും പ്രളയവും മഞ്ഞുവീഴ്ചയുമുണ്ടായി. ഏഴു സംസ്ഥാനങ്ങളിലായി 80 ലക്ഷം വീടുകളില്‍ ഇനിയും വൈദ്യുതി ബന്ധം പുനസ്ഥാപിച്ചിട്ടില്ലെന്നും അധികൃതര്‍ അറിയിച്ചു.