പാരാലിംബിക് ഗെയിംസ്: ഗിരീഷയ്ക്ക് ഹൈജംപില്‍ വെള്ളി

single-img
5 September 2012

പാരാലിംബിക് ഗെയിംസില്‍ ഗിരീഷ ഹെസനഗര നാഗരാജേ ഗൗഡയിലൂടെ ഇന്ത്യക്ക് ആദ്യ മെഡല്‍. കര്‍ണാടകയില്‍ നിന്നുള്ള ഈ ഇരുപത്തിനാലുകാരന്‍ 1.7 മീറ്റര്‍ ചാടിയാണ് ഹൈജംപില്‍ ഇന്ത്യക്കു വെള്ളി നേടിക്കൊടുത്തത്. 80,000 കാണികള്‍ തിങ്ങിനിറഞ്ഞ സ്റ്റേഡിയത്തില്‍ തിങ്കളാഴ്ച രാത്രിയാണ് മത്സരം നടന്നത്. ഫ്യുജിയുടെ ഇലീസ ഡെലാന (1.74) സ്വര്‍ണവും പോളണ്ടിന്റെ ലൂക്കാസ് വെങ്കലവും നേടി. വികലാംഗരെ സഹായിക്കുന്ന ബാംഗളൂരിലെ സമര്‍ത്തനം എന്ന എന്‍ജിഒയാണ് ഗിരീഷയെ സഹായിക്കുന്നത്. പാരാലിമ്പിക് ചരിത്രത്തില്‍ ഇന്ത്യയുടെ ആദ്യ മെഡലാണിത്.