മന്‍മോഹന്‍ സിംഗ് ടെഹ്‌റാനില്‍, നെജാദുമായി ഇന്നു ചര്‍ച്ച

single-img
29 August 2012

ചേരിചേരാ രാജ്യങ്ങളുടെ (നാം) ഉച്ചകോടിയില്‍ പങ്കെടുക്കാനായി ടെഹ്‌റാനിലെത്തിയ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് ഇന്ന് ഇറാന്‍ പ്രസിഡന്റ് അഹമ്മദി നെജാദുമായി ചര്‍ച്ച നടത്തും. പരമോന്ന നേതാവ് അയത്തൊള്ളാ അലി ഖമേനിയുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും. പാക്, അഫ്ഗാന്‍, ബംഗ്‌ളാ, നേപ്പാള്‍, ഈജിപ്ത് നേതാക്കളുമായും മന്‍മോഹന്‍ ഉഭയകക്ഷി ചര്‍ച്ച നടത്തും. മന്‍മോഹന്‍ വെള്ളിയാഴ്ച ന്യൂഡല്‍ഹിക്കു മടങ്ങും.