റെയില്‍വേ പാളത്തിലെ ബോംബ്: മുഖ്യപ്രതി സന്തോഷ് അറസ്റ്റില്‍

single-img
26 August 2012

വെള്ളൂരില്‍ റെയില്‍വേ പാളത്തില്‍ ബോംബ് വച്ച കേസിലെ മുഖ്യ സൂത്രധാരനും പ്രതിയുമായ മാട്ടം സന്തോഷി(35)നെ പോലീസ് അറസ്റ്റു ചെയ്തു. എറണാകുളം വെളിയനാടു നിന്നുമാണ് ഇയാളെ പിടികൂടിയത്. കേസില്‍ ഇയാള്‍ക്കുള്ള പങ്ക് വ്യക്തമായതു മുതല്‍ സന്തോഷിനു വേണ്ടി വ്യാപക അന്വേഷണം നടത്തിവരികയായിരുന്നു. ഇതിനിടെ ഇയാള്‍ വെളിയനാടുള്ള ഒരു റബര്‍തോട്ടത്തില്‍ ഒളിച്ചുകഴിയുകായാണെന്ന രഹസ്യവിവരം പോലീസിനു ലഭിച്ചത്. ഇതേത്തുടര്‍ന്ന് ഇവിടം പോലീസിന്റെ കര്‍ശന നിരീക്ഷണത്തിലായിരുന്നു. ഇന്നു രാവിലെ ഏഴരയോടെ റബര്‍തോട്ടത്തിനു പുറത്തേയ്ക്കു വന്ന സന്തോഷ് പോലീസിന്റെ വലയില്‍ കുടുങ്ങുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. സന്തോഷിനു ഒരു തീവ്രവാദ സംഘടനയുമായി ബന്ധമുണ്‌ടെന്നാണ് സൂചന. ഇതിന്റെ അടിസ്ഥാനത്തില്‍ ഇയാളെ പോലീസ് ചോദ്യം ചെയ്തുവരികയാണ്.