നെല്ലിയാമ്പതി ഭൂമി കൈയ്യേറ്റം സി.ബി.ഐ അന്വേഷിക്കണം:ഗണേഷ്കുമാർ

single-img
18 August 2012

നെല്ലിയാമ്പതിയിലെ ഭൂമി കൈയ്യേറ്റം സി.ബി.ഐ നേരിട്ട് അന്വേഷിക്കണമെന്ന് വനം മന്ത്രി കെ.ബി ഗണേഷ് കുമാർ. ദേശസാല്‍കൃത ബാങ്കുകള്‍ ഉള്‍പ്പെട്ട കേസില്‍ ക്രൈംബ്രാഞ്ച്‌ അന്വേഷണം പര്യാപ്‌തമല്ല. അഴിമതി വ്യക്‌തമായിട്ടും ബാങ്കുകള്‍ അന്വേഷണത്തിന്‌ നിര്‍ദേശിക്കാത്തതില്‍ ദുരൂഹതുണ്ട്‌. സിബിഐ അന്വേഷണം ആവശ്യപ്പെട്ട്‌ മുഖ്യമന്ത്രിക്ക്‌ കത്തു നല്‍കുമെന്നും അദ്ദേഹം ആലുവായില്‍ മാധ്യമപ്രവർത്തകരോട് പറഞ്ഞു.