സംവിധായകന്‍ നിഷാദിനു ഉചിതമായ മറുപടി നല്‍കുമെന്ന്‌ പത്മപ്രിയ

single-img
14 July 2012

നിഷാദിന്റെ പരാതിയുമായി ബന്ധപ്പെട്ട് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനില്‍ നിന്ന് നോട്ടീസ് ഒന്നും ലഭിച്ചിട്ടില്ലെന്ന് നടി പത്മപ്രിയ.നോട്ടീസ് ലഭിച്ചാലുടന്‍ ഉചിതമായ വിശദീകരണം നല്‍കുമെന്നും പത്മപ്രിയ പറഞ്ഞു. മാധ്യമങ്ങളോട് ഇക്കാര്യങ്ങള്‍ പറഞ്ഞ് വഷളാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും നടി പറഞ്ഞു.നമ്പര്‍ 66 മധുര ബസ് എന്ന സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് പത്മപ്രിയയുടെ നടപടി തനിക്ക് വന്‍ സാമ്പത്തികനഷ്ടമുണ്ടാക്കിയെന്ന് എംഎ നിഷാദ് കഴിഞ്ഞ ദിവസം പരാതിപ്പെട്ടിരുന്നു.