സരബ്ജിത് സിംഗിനെ മോചിപ്പിക്കണമെന്നു പാക്കിസ്ഥാനോട് വീണ്ടും ഇന്ത്യ

single-img
9 July 2012

വധശിക്ഷയ്ക്കു വിധിക്കപ്പെട്ടു ലാഹോറിലെ ജയിലില്‍ കഴിയുന്ന ഇന്ത്യക്കാരന്‍ സരബ്ജിത് സിംഗിനെ മോചിപ്പിക്കണമെന്നു വിദേശകാര്യമന്ത്രി എസ്.എം. കൃഷ്ണ ആവശ്യപ്പെട്ടു. ഇന്നലെ ടോക്കിയോയില്‍ അഫ്ഗാനിസ്ഥാനെക്കുറിച്ചു നടന്ന കോണ്‍ഫറന്‍സില്‍ പങ്കെടുക്കാനെത്തിയ കൃഷ്ണ പാക് വിദേശകാര്യമന്ത്രി ഹിനാ റബ്ബാനി ഖാറുമായി നടത്തിയ ചര്‍ച്ചയിലാണ് ഈ ആവശ്യമുന്നയിച്ചത്. ഈയിടെ ന്യൂഡല്‍ഹിയില്‍ പാക് വിദേശകാര്യ സെക്രട്ടറിയുമായി നടത്തിയ ചര്‍ച്ചയില്‍ ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി രഞ്ജന്‍ മത്തായിയും ഈ ആവശ്യം ഉന്നയിച്ചിരുന്നു.