ഗ്രീക്ക് പ്രധാനമന്ത്രിയായി സമരാസ് സത്യപ്രതിജ്ഞ ചെയ്തു

single-img
21 June 2012

ന്യൂഡെമോക്രസി പാര്‍ട്ടി നേതാവ് അന്റോണിസ് സമരാസ് ഗ്രീക്ക് പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. തെരഞ്ഞെടുപ്പില്‍ മൂന്നാം സ്ഥാനത്തു വ ന്ന പാസോക്ക് സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെയും ചെറുകക്ഷിയായ ഫോട്ടിസ് കൗവേലിസിന്റെ ഡെമോക്രാറ്റിക് ലെഫ്റ്റിന്റെയും പിന്തുണയോടെയാണ് സമരാസ് അധികാരമേറ്റത്. ഗ്രീസിലെ കടപ്രതിസന്ധി പരിഹരിക്കുന്നതിനു ചെലവുചുരുക്കല്‍ ആവശ്യമാണെന്നു ഭരണമുന്നണിയിലെ മൂന്നു പാര്‍ട്ടികളും കരുതുന്നു. ചെലവുചുരുക്കലിനെ എതിര്‍ക്കുന്ന ഇടതുപക്ഷ സിരിസ പാര്‍ട്ടി പ്രതിപക്ഷത്തിരിക്കും.