സഞ്ജയ് ജോഷിക്ക് എന്‍സിപിയിലേക്ക് ക്ഷണം

10 June 2012
ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയുമായുളള അഭിപ്രായ വ്യത്യാസത്തെത്തുടര്‍ന്ന് ബിജെപിയില്‍ നിന്ന് രാജിവെച്ച സഞ്ജയ് ജോഷിക്ക് എന്‍സിപിയിലേക്ക് ക്ഷണം. ജോഷിയെ എന്‍സിപിയിലേക്ക് സ്വാഗതം ചെയ്തുകൊണ്ട് അഹമ്മദാബാദിലാണ് പോസ്റ്ററുകള്‍ ഉയര്‍ന്നത്. ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജോഷിയെ എന്‍സിപിയിലെത്തിക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്ന് വാര്‍ത്തകളുണ്ടായിരുന്നു. ഈ പശ്ചാത്തലത്തിലാണ് പോസ്റ്ററുകള്‍ ഉയര്‍ന്നിരിക്കുന്നത്.